Festival Allowance, Bonus and Advance

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അഡ്ഹോക് ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവായി. പെന്‍ഷന്‍കാര്‍ക്കുള്ള ബോണസ്/പ്രത്യേക ഉത്സവബത്ത ആഗസ്റ് 31 മുതലും ജീവനക്കാരുടേത് സെപ്തംബര്‍ രണ്ട് മുതലും വിതരണം ചെയ്യും. 2011 മാര്‍ച്ച് 31 ന് പുതിയ സ്കെയിലില്‍ 13,000 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ക്ക് 2900 രൂപ ബോണസ് ലഭിക്കും. മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റാഫ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തദ്ദേശസ്വയംഭരണ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടാവും. കൂടാതെ ഗവണ്‍മെന്റ് പ്രസ് ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ എന്‍.എം.ആര്‍, പെര്‍മനന്റ് വര്‍ക്കേഴ്സ്/ലേബറേഴ്സ്, പാര്‍ട് ടൈം അദ്ധ്യാപകര്‍, കോര്‍പറേഷന്‍/ബോര്‍ഡ്/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കും ബോണസ് ലഭിക്കും. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും 2010 – 2011 ലെ അഡ്ഹോക്ക് ബോണസ് /ഉത്സവബത്തയ്ക്ക് അര്‍ഹതയുണ്ടാവും. ബോണസിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് 1750 രൂപ ഉത്സവബത്ത അനുവദിച്ചു. കൃഷിവകുപ്പിലെ പോളിനേഷന്‍ വര്‍ക്കേഴ്സ്, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡ്, എസ്.ടി.പ്രൊമോട്ടേഴ്സ്, ഒന്നാം ഓണത്തിന് മുമ്പ് സര്‍വ്വീസിലുള്ള ദിവസവേതനക്കാര്‍, ഹോം ഗാര്‍ഡ്സ് തുടങ്ങിയവര്‍ക്ക് 750 രൂപയും പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 550 രൂപയും അനുവദിച്ചു. ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സായി 8500 രൂപ വരെ അനുവദിക്കും. അഞ്ച് തുല്യ ഗഡുക്കളായിട്ടാവും ഈ തുക തിരിച്ചു പിടിക്കുക

Download Orders

This entry was posted in Uncategorized and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s