Income Tax


2011-12 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി കണക്കാക്കി ഫെബ്രുവരി മാസത്തെ ശമ്പള ബില്ലില്‍ നിന്നും അവസാനത്തെ ഗഡു കിഴിവ് ചെയ്യേണ്ടതുണ്ട്. ഇതുവരെ അടച്ച അഡ്വാന്‍സ് ടാക്സ് തുകകള്‍ കഴിച്ച് ബാക്കി നല്‍കാനുള്ള ടാക്സ് മുഴുവനായും മാര്‍ച്ച് 31 ന് മുമ്പ് അതായത് ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും കുറവ് ചെയ്യണം.

ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഫോം 16 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ബില്ലിനോടൊപ്പം ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അവരുടെ വരുമാനത്തിന്റെ വിവരങ്ങളടങ്ങിയ സ്റ്റേറ്റ്മെന്റ് ഓഫീസ് മേധാവിക്ക് നല്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് മേധാവി ടാക്സ് ബില്ലില്‍ നിന്നും ഡിഡക്ട് ചെയ്യേണ്ടതുമാണ്. ഇത് ഓഫീസ് മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍ക്കുക.

ആദായ നികുതി വളരെ ലളിതമായി കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റെ് , ഫോം 16 എന്നിവ പ്രിന്റ് ചെയ്യുന്നതിനും തയ്യാറാക്കിയിട്ടുള്ളതാണ് EASY TAX. ടാക്സ് കാല്‍ക്കുലേഷനെക്കുറിച്ച് വലിയ അറിവില്ലാത്തവര്‍ക്കു പോലും തങ്ങളുടെ ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെന്റുകള്‍ പ്രിന്റ് ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

എങ്കിലും ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

2011-12 വര്‍ഷത്തിലെ ആദായ നികുതി നിരക്കുകള്‍

65 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍

  • വരുമാനം 1,80,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 1,80,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം

65 വയസ്സില്‍ താഴെയുള്ള സ്തീകള്‍

  • വരുമാനം 1,90,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 1,90,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം

65 വയസ്  മുതല്‍ 80 വയസ് വരെയുള്ള സീനിയര്‍ സിറ്റിസന്‍

  • വരുമാനം 2,50,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 2,50,001 മുതല്‍ 5,00,000 രൂപ വരെ – 10ശതമാനം
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം

80 വയസിന് മുകളിലുള്ള സീനിയര്‍ സിറ്റിസന്‍

  • വരുമാനം 5,00,000 രൂപ വരെ – നികുതിയില്ല
  • വരുമാനം 5,00,001 മുതല്‍ 8,00,000 രൂപ വരെ – 20ശതമാനം
  • വരുമാനം 8,00,001 മുതല്‍ മുകളിലേക്ക് – 30ശതമാനം

ആദായ നികുതി കണക്കാക്കുന്ന വിധം

2011 ഏപ്രില്‍ 1 മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് 2011 മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും 2012 മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.

മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.

1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)

നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.

  • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക

സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.

2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.

3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)

മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം,  ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 1,50,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)

Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1 ലക്ഷം രൂപ വരെ കുറവ് ചെയ്യാം.

80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍

  • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ്  പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ മുമ്പ് വിശദീകരിച്ച പോലെ Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക്  വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും

80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

മുകളില്‍ നല്‍കിയ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള 1 ലക്ഷം രൂപയുടെ കിഴിവുകള്‍ കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.

80. സി.സി.എഫ് – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ഇന്‍ഫ്രാ സ്ട്ക്ച്ചര്‍ ബോണ്ടുകളില്‍ നിക്ഷേപിച്ച തുക. (പരമാവധി  20,000 രൂപ)

80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി

80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)

80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്

80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശ.

80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.

80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.

80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന്  തന്റെ വരുമാനത്തില്‍ നിന്നും  വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.

മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം  എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഈ വര്‍ഷത്തെ ഇന്‍കം ടാക്സ്. ഇതില്‍ നിന്നും നിങ്ങള്‍ മുമ്പ് അടച്ചിട്ടുള്ള ടാക്സ് കുറച്ച് ബാക്കി ഫെബ്രുവരിയിലെ ശമ്പളത്തില്‍ കുറവ് ചെയ്യണം.

Arrears ലഭിച്ചത് കാരണം നികുതി വര്‍ദ്ധിക്കുന്നുവോ..?

2011-12 സാമ്പത്തിക വര്‍ഷത്തിനിടയ്ക്ക് പേ റിവിഷന്‍ വന്നു എന്നത് ഒരു പ്രത്യേകതയാണ്.  ഓപ്ഷന്‍ തിയ്യതി 2009 ജൂലൈ മുതല്‍ ഉണ്ടാവാം എന്നുള്ളത് കൊണ്ട് പലരും 2011 ഏപ്രിലിന് മുമ്പുള്ള തിയ്യതിയില്‍ പേ ഫിക്സ് ചെയ്യുകയും അത് മൂലം ആ കാലയളവിലേക്കുള്ള പേ റിവിഷന്‍ അരിയര്‍ വാങ്ങുകയും ചെയ്തിട്ടുണ്ടാകാം.  ഡി.എ.അരിയര്‍, പേ റിവിഷന്‍ അരിയര്‍ തുടങ്ങിയവ ആദ്യം ഈ വര്‍ഷത്തെ വരുമാനത്തില്‍ ചേര്‍ക്കണം. ഇവയില്‍ പി.എഫില്‍ ലയിപ്പിച്ച ഭാഗം  ഡിഡക്ഷനായും കാണിക്കാവുന്നതാണ്. പക്ഷെ സെക്ഷന്‍ 80-സി പ്രകാരമുള്ള കിഴിവുകള്‍ ഇതു കൂടാതെ തന്നെ 1 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ ഈ ഡിഡക്ഷന് ഫലമുണ്ടാകില്ല.

സാലറി അരിയര്‍, ഡി.എ.അരിയര്‍, പേ റിവിഷന്‍ അരിയര്‍ എന്നിവയില്‍ 2011 ഏപ്രിലിന് മുമ്പുള്ള ഏതെങ്കിലും മാസങ്ങളിലെ അരിയര്‍ വന്നിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ വരുമാനമായി കാണിക്കുകയും 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടുകയും ചെയ്യണം.

അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പുതിയ Relief Calc എന്ന എക്സല്‍ അപ്ലിക്കേഷന്‍ പരിചയപ്പെടുത്തട്ടെ. വളരെ കുറഞ്ഞ നേരം കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ, ചിലപ്പോള്‍ ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.

Relief Calc ഉപയോഗിച്ച് അരിയര്‍ റിലീഫ് കണക്കാക്കുന്നതിന്

റിലീഫ് കണക്കാക്കുന്നതിന് മുമ്പായി നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക. കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി.  ഈ വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ് വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍ അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍ ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.

റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.

1) നിങ്ങള്‍ക്ക് മൊത്തം ലഭിച്ച അരിയര്‍ സാലറിയെ അതത് വര്‍ഷങ്ങളിലേക്ക് വീതിച്ച് ഒരു കടലാസില്‍ എഴുതി വെക്കുക. അത് നിങ്ങളുടെ അരിയര്‍ ബില്ലിന്റെ കൂടെ നല്‍കിയ Due-Drawn Statement ല്‍ നിന്നും അനായാസം കണ്ടെത്താവുന്നതാണ്.  ഉദാരണമായി നിങ്ങളുടെ പേ റിവിഷന്റെ ഓപ്ഷന്‍ തിയ്യതി 01/07/2009 ആണെങ്കില്‍ നിങ്ങള്‍ക്ക് അത് മുതലുള്ള അരിയര്‍ സാലറി ലഭിച്ചിട്ടുണ്ടാകും. അങ്ങിനെ ലഭിച്ച മൊത്തം അരിയറില്‍ 2009-10, 2010-11, 2011-12 എന്നീ ഓരോ വര്‍ഷങ്ങളിലേക്കും ആകെ ലഭിച്ചത് വേര്‍ തിരിച്ചു വെക്കുക. അരിയര്‍ സ്പ്ലിറ്റ് ചെയ്യുന്നതിന്  Arrear Splitter  ഉപയോഗിക്കാവുന്നതാണ്.

2) ഈ വര്‍ഷത്തെയും അത് പോലെ ഏതൊക്കെ മുന്‍വര്‍ഷങ്ങലിലേക്കുള്ള അരിയറാണോ ലഭിച്ചത് ആ വര്‍ഷങ്ങളിലെയും അരിയര്‍ കൂട്ടാതെയുള്ള Taxable Income എത്രയാണ് എന്ന് പരിശോധിക്കുക. ടാക്സബിള്‍ ഇന്‍കം എന്ന് പറഞ്ഞാല്‍ എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്. അതായത് ഏത് തുകയുടെ മുകളിലാണോ നമ്മള്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തത് ആ തുക. നമ്മള്‍ മുമ്പ് വിവരിച്ച പോലെ ഈ വര്‍ഷത്തെ വിവരങ്ങള്‍ EASY TAX ല്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം അതില്‍ നിന്നും ലഭിക്കും. മറ്റ് വര്‍ഷങ്ങളിലെ ടാക്സബിള്‍ ഇന്‍കം ലഭിക്കണമെങ്കില്‍ നമ്മള്‍ അതത് വര്‍ഷങ്ങളില്‍ നല്‍കിയിട്ടുള്ള ടാക്സ് സ്റ്റേറ്റ്മെന്റുകളുടെ കോപ്പികള്‍ എടുത്ത് പരിശോധിച്ചാല്‍ മാത്രം മതി.

ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calc ഓപ്പണ്‍ ചെയ്യുക. ഇതിന് പാര്‍ട്ട് എ മുതല്‍ പാര്‍ട്ട് -ഇ വരെ 5 ഭാഗങ്ങളുണ്ട്.

പാര്‍ട്ട്-എയില്‍ പേര്, ഉദ്യോഗപ്പേര്, ഓഫീസ്, പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍ ശരിയാകില്ല.

പാര്‍ട്ട്  ബി യില്‍ മൂന്ന് നിരകളുണ്ട്.

  • ആദ്യത്തെ നിരയില്‍ അരിയര്‍ സാലറി ബാധകമായിട്ടുള്ള ഓരോ വര്‍ഷത്തെയും അരിയര്‍ ഒഴിച്ചുള്ള ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുക. അരിയര്‍ ബാധകമല്ലാത്ത വര്‍ഷങ്ങളിലേ കോളങ്ങള്‍ ശൂന്യമായി വിട്ടാല്‍ മതി. ഈ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ 13 ാമത്തെ ഐറ്റത്തിന് ( ie; Taxable income rounded off to the nearest multiple of Ten ) നേരെ വരുന്ന തുക അരിയര്‍ അടക്കമുള്ള തുകയാണ്. ഇതില്‍ നിന്നും ഈ വര്‍ഷം ലഭിച്ച അരിയര്‍ കുറച്ചാല്‍ മതി. ഉദാഹരണമായി Statement ലെ ഐറ്റം 13 ല്‍ കാണുന്ന തുക 3,25,000 വും ഈ വര്‍ഷം ലഭിച്ച അരിയര്‍ 40,000 വും ആണെങ്കില്‍ നിങ്ങള്‍ ഈ വര്‍ഷത്തെ കോളത്തില്‍ 2,85,000 എന്ന് ചേര്‍ത്താല്‍ മതി.
  • രണ്ടാമത്തെ നിരയില്‍ നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചതനുസരിച്ച് ഓരോ വര്‍ഷങ്ങളിലേക്കും ബാധകമായിട്ടുള്ള അരിയറുകള്‍ അതത് കോളങ്ങളില്‍ രേഖപ്പെടുത്തുക.
  • മൂന്നാമത്തെ നിരയുടെ അവസാനം നമ്മള്‍ മൊത്തം ഈ വര്‍ഷം വാങ്ങിയ അരിയര്‍ കാണാം.

ഇത്ര മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു. പാര്‍ട്ട് സി, ഡി, ഇ എന്നിവയില്‍ നമ്മള്‍ ഒന്നും എന്റര്‍ ചെയ്യണ്ടതില്ല.  പാര്‍ട്ട് -ഇ യില്‍ നമ്മള്‍ക്ക് അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാന്‍ കഴിയുമെങ്കില്‍ ആ തുക കാണാം. അങ്ങനെയെങ്കില്‍ പാര്‍ട്ടി-ഇ യ്ക്ക് താഴെ നല്‍കിയിട്ടുള്ള പ്രിന്റ് ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് 10-ഇ ഫോറം, അനക്സര്‍, ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. എന്നിട്ട് പ്രസ്തുത റിലീഫ് ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif u/s 89(1) എന്ന കോളത്തില്‍ ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ് ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന സെക്ഷനിലെ സീരിയല്‍ നമ്പര്‍ 24 ന് നേരെ ഈ തുക ചേര്‍ക്കുക.

Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്

Relief Calc ഉപയോഗിക്കുന്നവര്‍ക്ക് ഈ റീലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്ന സ്റ്റെപ്പുകളൊന്നും മനസ്സിലാക്കി വെക്കേണ്ടതില്ല. എങ്കിലും സ്വന്തമായി റിലീഫ് കാല്‍ക്കലേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടി ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.

  1. ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.
  2. പിന്നീട് മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക് ബാധകമായിട്ടുള്ളത് കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.
  3. സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത്  ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )
  4. അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )
  5. ഈ ഓരോ വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത് വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട്  ഈ പുതിയ നികുതികളുടെ തുക കാണുക. മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍  Previous IT Rates  ഡൌണ്‍ലോഡ് ചെയ്യുക.
  6. അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )
  7. ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത്  ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )

അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.

എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും. പക്ഷെ വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ കവിയുകയുള്ളൂ.

പലരും വിളിച്ചു ചോദിക്കപ്പെട്ട ഒരു സംശയം അവര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ 80 സി വകുപ്പ് പ്രകാരമുള്ള കിഴിവുകള്‍ 1 ലക്ഷം രൂപയില്‍ താഴെയാണ്. അത് കൊണ്ട് ഈ വര്‍ഷം ലഭിച്ച അരിയറില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തേക്ക് ബാധകമായതും ഇപ്പോള്‍ പി.എഫില്‍ ലയിപ്പിച്ചതുമായ തുക അന്നത്തെ ഡിഡക്ഷനില്‍ കൂട്ടി ആ വര്‍ഷത്തെ ടാക്സബിള്‍ ഇന്‍കം പുനര്‍ നിര്‍ണ്ണയിച്ചു കൂടെ എന്നാണ്. എന്നാല്‍ ഇത് സാധ്യമല്ല. കഴിഞ്ഞ വര്‍ഷം നല്‍കിയ സ്റ്റേറ്റുമെന്റുകളില്‍ കാണിച്ച ടാക്സബിള്‍ ഇന്‍കത്തില്‍ ഒരു മാറ്റവും വരുത്താന്‍ നമുക്ക് അര്‍ഹതയില്ല. ഈ വര്‍ഷം പി.എഫില്‍ ലയിപ്പിച്ച തുക ഈ വര്‍ഷത്തെ ഡിഡക്ഷനായി മാത്രമേ കാണിക്കാവൂ. അല്ലാതെ കഴിഞ്ഞ വര്‍ഷത്തെ ഡിഡക്ഷനിലേക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ സാധ്യമല്ല.

65 Responses to Income Tax

  1. Anto says:

    It is very excellent and useful for Employees

  2. HARIDASAN says:

    Hai Sir, I am Haridasan, Assistant Professor in History , Govt. Victoria College Palakkad. I use this opportunity to congratulate you for this fantastic job which help thousands of government employees….!!! Thank you.. !

  3. ManojKumar.G says:

    Congrates for your work and update it

  4. rajendran says:

    a great and fantastic effort from your part

  5. SUDHI M K (HSST IN COMMERCE),GHSS KOTTAYAM MALBAR says:

    HELLO SIR ,THANK YOU VERY MUCH FOR YOUR HELP THROUGH THIS SITE. ALL THE BEST FOR YOUR FUTURE ENDEAVOR.

  6. Sreeja says:

    Heartiest Congrats!!! U have indeed done a wonderful job.
    I have been going thru several sites for a guidance on how to fill up form 10E and do the arrear splitting. its only 2day that i came upon ur malayalam article which is v comprehensive. It has been v useful for my tax computation.
    Thanx a lot once again. keep up the good work!!

  7. jafar says:

    സര്‍, താങ്കളുടെ ഈ സോഫ്റ്റ്‌വെയര്‍ എന്റെയും ഞങ്ങളുടെ മറ്റു സ്റ്റാഫുകളുടെയും നികുതി കണക്കാകുന്നതില്‍ വലിയ പങ്കു വഹിച്ചു..ഈ സോഫ്റ്റ്‌വെയറും താങ്കളുടെ ബ്ലോഗും സര്‍വീസില്‍ ഉള്ള എല്ലാവര്ക്കും പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാവിധ ആശംസകളും ..

    ജാഫര്‍. കെ അമല്‍ കോളേജ് നിലമ്പൂര്‍ മലപ്പുറം ജില്ല

  8. പി .ടി .ഷൌക്കത്തലി,നിലമ്പൂര്‍. says:

    ഇന്‍കം ടാക്സ് അധികാരികള്‍ ട്രഷറിക്കാര്‍ക്ക് കൊടുത്ത ട്രെയിനിങ്ങില്‍ ടാക്സ് റൌണ്ട് ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട് .അതിന്‍റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ്‌ ചെയ്തത് .

  9. P.T.Showkathali,Shibins,P.O.Chandakunnu,Nilambur. says:

    ഇന്‍കം ടാക്സില്‍ ഇന്‍കം റൌണ്ട് ചെയ്യാം .എന്നാല്‍ ടാക്സ് റൌണ്ട് ചെയ്യാന്‍ പാടില്ലെന്ന് മഞ്ചേരി ട്രഷറിയില്‍ നിന്നും പറയുന്നു .എന്‍റെ ബില്‍ ഓഡിറ്റ്‌ ചെയ്തു .പുതിയ വേര്‍ഷനില്‍ റൌണ്ട് ചെയ്തിട്ടുണ്ടല്ലോ.ഇത് മാറ്റെണ്ടതല്ലേ ?

    • alrahiman says:

      സര്‍
      ഇന്‍കം ടാക്സ് ആക്ടിലെ 288 എ, 288 ബി എന്നീ സെക്ഷനുകളില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. അതല്ലെങ്കില്‍ അടുത്ത കാലത്ത് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് എല്ലാ സ്ഥാപനമേധാവികള്‍ക്കും വേണ്ടി പുറപ്പെടുവിച്ചിട്ടുള്ള ഒരു സര്‍ക്കുലറുണ്ട്. അതിന്റെ അവസാന ഭാഗത്ത് കുറച്ച് ഉദാഹരണങ്ങളുണ്ട്. അതൊന്ന് ശ്രദ്ധിക്കുക. ആ സര്‍ക്കുലര്‍ ഈ ബ്ലോഗില്‍ നിന്നോ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ഡൌണ്‍ലോഡ് ചെയ്യാം.
      ആക്ടിലെ 288 എ, 288 ബി എന്ന സെക്ഷനുകള്‍ താഴെ കൊടുത്ത പ്രകാരമാണ്..
      Sec. 288A. The amount of total income computed in accordance with the foregoing provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten; and the amount so rounded off shall be deemed to be the total income of the assessee for the purposes of this Act.]

      288B. Any amount payable, and the amount of refund due, under the provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten.]

  10. thank you sir, it is very helpful us

  11. Principal and staff says:

    You have done a wonderful work. This article will help everyone who is liable to pay tax. Thank you very much sir.

  12. P.T.Showkathali,Nilambur says:

    Medical reimbursement നു 15000 നു മുകളില്‍ ടാക്സ് കൊടുക്കണമെന്ന് കാണുന്നു .എന്നാല്‍ ഇത് വരുമാനം അല്ലല്ലോ ? ചെലവാക്കുന്ന പണം തിരിച്ചു ലഭിക്കുന്നതല്ലേ .വിശദീകരണം പ്രതീക്ഷിക്കുന്നു .

    • alrahiman says:

      സര്‍
      കിട്ടുന്ന ശമ്പളം മുഴുവന്‍ നമ്മള്‍ ഭക്ഷണം കഴിച്ചും ബസ് ചാര്‍ജ്ജ് നല്കിയും കറന്റ് ചാര്‍ജ്ജ് നല്കിയുമെല്ലാം ചിലവാക്കുന്നുണ്ടല്ലോ… എന്നാല്‍ അതെല്ലാം നാം ടാക്സ് കണക്കാക്കുന്നതിന് കുറയ്ക്കാറില്ലല്ലോ.. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ ശമ്പളം തന്നതിന് ശേഷം നമ്മള്‍ നിറവേറ്റുന്നു. മെഡിക്കല്‍ റീ ഇംപേര്‍സ്മെന്റ് നമ്മള്‍ ചെലവാക്കിയതിന് ശേഷം സര്‍ക്കാര്‍ തരുന്നു. ഇത്രയേ വ്യത്യാസമുള്ളൂ. അതില്‍ നിന്നും 15000 രൂപ കിഴിക്കാം എന്ന് പറയുന്നത് തന്നെ സര്‍ക്കാരിന്റെ ഒരു കാരുണ്യമായി കരുതിയാല്‍ മതി

  13. sreepathi says:

    sir,
    Your Income Tax Softwares are a great relief to persons like me who haven’t any knowledge about
    the tax rules. Do you believe, that with the help of your software i could create the statements and
    form 16 of all the staff in our school !!!!!! No words to praise you !!!!

  14. site is very useful for employees ,students ,tax consultants and proffossionals .Thank u very……….much

    • SHYLA SHYAM,Govt HSS, Elappara,Idukki says:

      THANK U SIR………..
      your work is great………
      I will surely recommend this to all my colleagues.

  15. ANILKUMAR.C.K. CHEMBRA AMUPS says:

    Sir,
    Thank you very much.

  16. A.L.joy says:

    Housing loan intrest is deductable, but in your software is not entered why?

    സര്‍, ഈ കാര്യം ഈസി ടാക്സിന്റെ FAQ എന്ന സെക്ഷനിലും ഇന്‍കം ടാക്സ് എന്ന പോസ്റ്റിലും കമന്റുകള്‍ക്ക് മറുപടിയായും പല സ്ഥലത്ത് വിശദീകരിച്ചിട്ടുണ്ട്..

    • Shreesha Kumara says:

      Very Useful Sir….. Thank U…

    • alrahiman says:

      സര്‍,
      Housing Loan Interest ന്റെ കാര്യം ഈസി ടാക്സിന്റെ FAQ എന്ന സെക്ഷനിലും ഇന്‍കം ടാക്സ് എന്ന പോസ്റ്റിലും കമന്റുകള്‍ക്ക് മറുപടിയായും പല സ്ഥലത്ത് വിശദീകരിച്ചിട്ടുണ്ട്..

  17. Jeena N S says:

    Easytax software is simply great sir..thank you.

  18. Great work and congratulate you…. by Sociology blog

  19. IBNUSHAH, GVHSS KOPPAM says:

    Congrats..very much helpful.
    How we claim deduction under 80DDB, what are the procedures

    • alrahiman says:

      സര്‍
      80 ഡി.ഡി.ബി പ്രകാരമുള്ള കിഴിവിന്റെ വ്യവസ്ഥകള്‍ക്കും ഫോറത്തിനും താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

      Click to access 10-i.pdf

  20. Prince Balan says:

    Congrts. Truly great work..
    I do have a doubt. in the calculations it has been explained that interest on housing loan can be treated as negative income and is thus be deducted. can u pls get me the relevant rules regarding the same with its No as per IT acts
    thanking you.

  21. P.Krishnan Namboodiri says:

    i am thinking about the maths blog and all kinds of articles included in it.your attempt is very good.thanks a lot.

  22. Suresh N GHSS Thevannoor says:

    Sir, thank you very much

  23. Shankaranarayana Bhat N says:

    Description is very much helpful to all .

  24. സര്‍,
    താങ്കളുടെ ബ്ലോഗ് വളരെ ഗുണകരമാവുന്നു.അഭിനന്ദനങ്ങള്‍.
    ഇതിന്റെ ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്
    http://www.devadharhindivedhi.blogspot.com

  25. MR says:

    Dedication…Voluntary service…..Easy tax is really fantastic….God Bless U sir…..Thank U

  26. Somakumaran K says:

    A Fantastic work indeed. I do say that this is the most comprehensive aid programme for preparing Income Tax documents. Congratulations Sir.

  27. /// വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.///
    എന്നെഴുതിയിട്ടുണ്ടല്ലോ. ഞങ്ങളുടെ സ്ഥാപനത്തില്‍ പി സി എ(പെര്മനന്റ് കണ്‍വേയന്‍സ് അലവന്‍സ് )വാങ്ങുന്നരാണ് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍. അത് ഈ ഇനത്തില്‍ വരുമോ?

    • alrahiman says:

      മുകളില്‍ പറഞ്ഞിട്ടുള്ളത് ട്രാന്‍സ്പോര്‍ട് അലവന്‍സിന്റെ കാര്യമാണ്. കണ്‍വയന്‍സ് അലവന്‍സ് താങ്കളുടെ ഡ്യൂട്ടി നിര്‍വ്വഹണത്തിന് വേണ്ടി അനുവദിക്കുന്നതായത് കൊണ്ട് ചിലവായ തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. ബാക്കി തുകയ്ക്ക് നികുതി നല്കണം. ഉദാ. നിങ്ങള്‍ക്ക് മാസം 500 രൂപ വീതം 6000 രൂപ അനുവദിക്കുകയും നിങ്ങള്‍ക്ക് മാസം 400 രൂപ വീതം 4800 രൂപ ചിലവാകുകയും ചെയ്തിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള 1200 രൂപയ്ക്ക് നികുതി നല്‍കണം

      • സര്‍ ,
        പി സി എ എന്നത് മാസം തോറും ഒരു നിശ്ചിത തുക അലവന്‍സ് പോലെ നല്‍കുന്നതാണ്. അത് കേവലം 150-200 രൂപയോ മറ്റോ ആണ് പ്രതിമാസം ലഭിക്കുന്നത്. അതിനു നികുതി നല്‍കേണ്ടതില്ല എന്നാണ് താങ്കളുടെ വിശദീകരണത്തില്‍ നിന്നു മനസ്സിലാകുന്നത്. ശരിയല്ലേ.?എങ്കില്‍ അതെവിടെയാണ് കുറയ്ക്കേണ്ടത്?

      • alrahiman says:

        ആദ്യം Salary Details എന്ന സെക്ഷനിലെ Pay Details എന്ന ഭാഗത്ത് Any Other എന്നുള്ള കോളത്തിന് താഴെ PCA എന്ന തലക്കെട്ട് നല്‍കി ഓരോ മാസത്തെ കോളത്തിലും കാണിക്കുക. അതിന് ശേഷം Deductions എന്ന സെക്ഷനില്‍ സീരിയല്‍ നമ്പര്‍ 22. Allowance excempted u/s 10 എന്നതിന് നേരെ Conveyance Allowance എന്ന് കാണിച്ച് മൊത്തം തുക കാണിക്കുക.

  28. thank you sir for your great dedication……
    pranaam ke saath…..
    deepak anantha rao
    ghs,poochapra,Thodupuzha,idukki(dis.)

  29. Really great Sir…

  30. satheeshbabu says:

    Only an individual/group with great exposure in commerce & Information communication can do this great work ….which will last for the years to come or the benefit to the coming generation

    many many thanks

  31. Roy says:

    ഇടുക്കി ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലേയ്ക്കും താങ്കളുടെ Income Tax Post Link അയച്ചുകൊടുത്തിട്ടുണ്ട്. … നല്ല ബ്ലോഗ്.. അഭിനന്ദനങ്ങള്‍ !! കൂടാതെ HSS Basic ICT Training ല്‍ താങ്കളുടെ ബ്ലോഗ് പ്രത്യേകം പരിചയപ്പെടുത്തുന്നതാണ്…..( പോരേ.. ?)

  32. shaiju says:

    vey good shaiju hsst commerce hss vakkom

  33. cskollam.com says:

    Dear sir
    Outstanding work!!!All the best

  34. Abdul Gafoor C K says:

    Thank u sir.u r doing things differently.keep it up

  35. Really wonderful.It is self-explanatory and it is just like a tax consultant at our lap top.congrats and continue your endevours to sucess

  36. yazhinbam says:

    thank u v much sir with reverance

  37. P S Viswanathan says:

    P.S VISWANATHAN VELIYANNOOR.P O KOTTAYAM

    Sir,It is Very Helpful Thank you Sir

  38. very helpful..sir.. thanks..
    binu venkurinji..pathanamthitta

  39. Kabir.K says:

    Very very thanks for u

  40. arun says:

    sir, It is very helpful . Thank you sir.
    plz include a progress report s/w
    thanking you

  41. Suchesh says:

    Thank your sir for the great effort made by you in tax computation software and shared for all.. Once again appreciating your great effort and broadminded vision.
    From Staff, S N Trusts H S S, Kollam.

  42. ANIL KUMAR K L says:

    Thank u sir, u have done a great work by explaining all the note worthy points relating to tax calculation. THANKS A LOT………..
    By Anil Kumar.K.L
    HSST Chemistry

  43. hareesh.s, hsst maths, smhss pariyapuram,angadippuram says:

    thank you very much sir,

  44. Ranjith Tr says:

    congrats sir . thank u very much

  45. ranjith T.R says:

    thank you very much sir.

    congrats for your great effort.
    from. Staff Ghss edneer. kasaragod

  46. Abida Vinay says:

    helpful…………

  47. roy alfred says:

    wah!!!!!!!!!!!!!! usthad

  48. showkathali hsst commerce ghss shornur says:

    friend , it is very helpful

  49. Manoj John says:

    Your Easy Calculator is doing a tremendous job.Thank you for this

  50. Satheesh says:

    sir, It is very helpful . Thank you sir.

  51. Prakash Kumar V, HSST BNV HSS, Thiruvallam, Thiruvananthapuram says:

    Sir,
    Your work is very much helpful. Thank you

  52. manoj says:

    thank you sir, this is very helpful us

  53. vivekwayanad says:

    You have done a wonderful work. This article will help everyone who is liable to pay tax. Thank you very much sir.

  54. Martin Paul says:

    Congrats for your good work about the Tax calculating softrware and the related valuable information.
    From Staff, St.Thomas HSS Malayattoor.

Leave a reply to staff, gghss feroke Cancel reply