Advertisements
Posted in Uncategorized | Leave a comment

HSST Transfer List Published

2011-12 വര്‍ഷത്തെ ഹയര്‍സെക്കണ്ടറി ജനറല്‍ ട്രാന്‍സ്ഫറിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുകയും അതിന്റെ ഒരു താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയവും നല്‍കിയിരുന്നു. പ്രസ്തുത പരാതികളില്‍ ന്യായമായ പരാതികള്‍ പരിഹരിച്ചതിന് ശേഷമുള്ള അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പ്രകാരം അധ്യാപകര്‍ക്ക് ഉടനെ തന്നെ അവരുടെ സ്കൂളില്‍ നിന്ന് വിടുതല്‍ ചെയ്യാവുന്നതും പുതിയ സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതുമാണ്. വെക്കേഷന്‍ സമയമാണെങ്കില്‍ പോലും ട്രാന്‍സ്ഫര്‍ ലഭിച്ച അധ്യാപകരെ വിടുതല്‍ ചെയ്യുന്നതിനും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനും ഒരു തടസ്സവും നേരിടരുതെന്ന് പ്രിന്‍സിപ്പാള്‍മാര്‍ക്ക് ഡയറക്ടറുടെ നിര്‍ദ്ദേശമുണ്ട്.

എന്തെങ്കിലും സംശയമുണ്ടെങ്കില്‍ 0471 2320928 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.

ട്രാന്‍സ്ഫര്‍ ലിസ്റ്റ് പരിശോധിക്കാന്‍ ഇവിടെക്ലിക്ക് ചെയ്യുക

Posted in Uncategorized | Tagged , , , , | Leave a comment

Retirement Age enhanced to 56

2009 ജൂലൈ മാസത്തില്‍ കേരള സര്‍ക്കാര്‍ കേരള സര്‍വ്വീസ് റൂളിലെ റൂള്‍ 60 ല്‍ ഭേദഗതി വരുത്തി ഉദ്യോഗസ്ഥരുടെയും എയിഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലേതടക്കമുള്ള അധ്യാപകരുടെയും നിര്‍ബന്ധിത പെന്‍ഷന്‍ തിയ്യതി ഏകീകരിച്ച് മാര്‍ച്ച് 31 ആക്കി മാറ്റുകയുണ്ടായി. ഇത് കാരണം മാര്‍ച്ച് 31 എന്ന ഒരു ദിവസം തന്നെ ഒരു പാട് പേര്‍ ഒരുമിച്ചു വിരമിക്കുകയും അത്രയും തസ്തികകള്‍ കുറച്ച് കാലത്തേക്കെങ്കിലും ഒഴിഞ്ഞു കിടക്കുകയും ഇത്  ഭരണനിര്‍വ്വഹണത്തിനും മറ്റും ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍വ്വീസ് റൂളിലെ 60(എ), 60(സി)  തുടങ്ങിയ റൂളുകളില്‍ വീണ്ടും ഭേദഗതി വരുത്തി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തിയ്യതി ഏകീകരണം അവസാനിപ്പിക്കുകയും  വിരമിക്കല്‍ 55 വയസ്സില്‍ നിന്ന 56 വയസ്സാക്കി ഉയര്‍ത്തുകയും ചെയ്തു.  എന്നാല്‍ കോളേജ് പ്രിന്‍സിപ്പള്‍മാരടക്കമുള്ള അധ്യാപക ജീവനക്കാര്‍‌ക്ക് 56 വയസ്സ് തികയുന്നത് ഒരു അക്കാദമിക വര്‍ഷത്തിന് ഇടയിലാണെങ്കില്‍, 2009 ലെ പെന്‍ഷന്‍ തിയ്യതി ഏകീകരണത്തിന് മുമ്പുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി അവരെ ആ അക്കാദമിക വര്‍ഷം അവസാനിക്കുന്നത് വരെ തുടരാന്‍ അനുവദിക്കും.

പ്രസ്തുത ഭേദഗതികളുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ വിശദീകരിക്കുന്നു.

ഈ റൂളില്‍ മറിച്ച് പറഞ്ഞിട്ടുള്ള സാഹചര്യങ്ങളൊഴിച്ച്, ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ  നിര്‍ബന്ധിത വിരമിക്കല്‍ തയ്യതി പ്രസ്തുത ജീവനക്കാരന് 56 വയസ്സ് തികയുന്ന മാസത്തിലെ അവസാനത്തെ ദിവസം അപരാഹ്നത്തിലായിരിക്കും. ഇതിന് ശേഷം ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാരിന്‍റെ എഴുതപ്പെട്ട അംഗീകാരമുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ ജോലിയില്‍ തുടരാന്‍ പാടുള്ളൂ. എന്നാള്‍ വളരെയധികം പ്രത്യേകതകളുള്ള സാഹചര്യങ്ങളില്ലെങ്കില്‍ ഒരാളെ 60 വയസ്സിന് ശേഷം ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നതല്ല.

ഒരു അക്കാദമിക വര്‍ഷത്തിന്റെ ഇടയില്‍ വെച്ച് 56 വയസ്സ് പൂര്‍ത്തിയാകുന്ന, കോളേജ് പ്രിന്‍സിപ്പള്‍മാര്‍ അടക്കമുള്ള അധ്യാപക ജീവനക്കാര്‍ ആ അക്കാദമിക വര്‍ഷം പൂര്‍ത്തിയാകുന്ന മാസത്തിലെ അവസാനത്തെ ദിവസം വരെ സര്‍വ്വീസില്‍ തുടരുന്നതാണ്.  എന്നാല്‍ അങ്ങിനെ നീട്ടിക്കിട്ടുന്ന കാലാവധി ഇന്‍ക്രിമെന്റ്, ഹയര്‍ ഗ്രേഡ്, അക്രുവല്‍ ഓഫ്  ലീവ്, പ്രമോഷന്‍, ഈ സമയപരിധിക്കുള്ളിലുള്ള തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന പേ റിവിഷന്‍ തുടങ്ങിയ ഒരു സര്‍വ്വീസ് ബെനിഫിറ്റുകള്‍ക്കും പരിഗണിക്കുന്നല്ല.ഈ കാലാവധി പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള ക്വാളിഫൈയിംഗ് സര്‍വ്വീസ് കാലാവധിയായി കണക്കാക്കുകയോ ഈ കാലാവധിയില്‍ ലഭിക്കുന്ന ശമ്പളം ശരാശരി വരവ്, പെന്‍ഷനറി ബെനിഫിറ്റുകള്‍, പെന്‍ഷന്റെ കമ്മ്യൂട്ടഡ് മൂല്യം എന്നിവ കാണുന്നതിനോ കണക്കിലെടുക്കുന്നതല്ല.

ഒരു അധ്യാപകന്റെ ജനന തിയ്യതി ജൂലൈ 1 ആണെങ്കില്‍ 56 വയസ്സ് തികയുന്ന ദിവസം അവധിയിലായിരിക്കുകയും സൂപ്പര്‍ ആനുവേഷന്‍ തിയ്യതി കഴിഞ്ഞുള്ള തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വീഴ്ച വരുത്തുകയും ചെയ്താല്‍ അവര്‍ സൂപ്പര്‍ ആനുവേഷന്‍ തിയ്യതിയില്‍ വിരമിച്ചതായി കണക്കാക്കുന്നു. സൂപ്പര്‍ ആനുവേഷന്‍ തിയ്യതിക്കോ അതിന് ശേഷമോ, എന്നാല്‍ അക്കാദമിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പും സസ്പെന്‍ഷനിലായിട്ടുണ്ടെങ്കില്‍ അങ്ങിനെയുള്ളവര്‍ സൂപ്പര്‍ ആനുവേഷന്‍ തിയ്യതിയോ സസ്പെന്‍ഷന്‍ തിയ്യതിയോ ഏതാണോ ആദ്യം അന്ന് വിരമിക്കപ്പെട്ടതായി കണക്കാക്കുന്നു.

എന്നാല്‍ അധ്യാപകര്‍ക്ക് 56 വയസ്സ് തികയുന്നത് അക്കാദമിക വര്‍ഷം ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണെങ്കില്‍ അവര്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്ന ദിവസം മുതല്‍ അവരുടെ ഡ്യൂട്ടി അവസാനിച്ചതായി കണക്കാക്കുകയും അക്കാദമിക വര്‍ഷം ആരംഭിച്ചത് മുതല്‍ ആ മാസം അവസാനിക്കുന്നത് വരെ  അവര്‍ക്ക് അധിക അവധി അനുവദിക്കുകയും ചെയ്യും. ഇവരുടെ ഇന്‍ക്രിമെന്റ് തിയ്യതി 56 വയസ്സ് തികയുന്നതിന് മുമ്പുള്ള തിയ്യതിയിലാണെങ്കില്‍ ഇവര്‍ക്ക് ഇന്‍ക്രിമെന്റ് ബെനിഫിറ്റ് അനുവദിക്കും.

അക്കാദമിക വര്‍ഷത്തിന്റെ അവസാനം വരെ തുടരാന്‍ അനുവദിക്കുകയും അക്കാദമിക വര്‍ഷം അവസാനിക്കുന്നത് ആ മാസത്തിന്റെ അവസാനത്തെ ദിവസത്തിലല്ലാതിരിക്കുകയുമാണെങ്കില്‍ അക്കാദമിക വര്‍ഷം അവസാനിക്കുന്ന ദിവസം മുതല്‍ ആ മാസം അവസാനിക്കുന്ന ദിവസം വരെ അവര്‍ക്ക് അഡീഷനല്‍ അവധി നല്‍കുന്നതാണ്. ഇങ്ങിനെ അനുവദിക്കുന്ന അഡീഷനല്‍ അവധി എലിജിബിള്‍ ലീവിന് പരിഗണിക്കുന്നതല്ല എന്നാല്‍ പെന്‍ഷന് കണക്കിലെടുക്കുന്നതാണ്. ഈ അവധി കാലാവധിയില്‍ അവര്‍ ഡ്യൂട്ടിയിലാണെങ്കില്‍ ഏത് നിരക്കില്‍ ശമ്പളം ലഭിക്കുമായിരുന്നോ, അതേ നിരക്കില്‍ ലീവ് അലവന്‍സ് ലഭിക്കുന്നതാണ്.

ഒരാളുടെ വയസ്സ് പൂര്‍ത്തിയാകുന്ന ദിവസമായി കണക്കാക്കുന്നത് ജനന തിയ്യതിയുടെ തൊട്ട് മുമ്പത്തെ ദിവസം അപരാഹ്നത്തിലാണ്. ഉദാഹരണമായി ഒരു ജീവനക്കാരന്റെ ജനന തിയ്യതി ജൂലൈ 1 ആണെങ്കില്‍ അയാള്‍ക്ക് 56 വയസ്സ് പൂര്‍ത്തിയാകുന്നത് ജൂണ്‍ 30 നാണ്. ജൂലൈ 1 ല്‍ ആയാള്‍ 57 വയസ്സിലേക്ക് കടക്കുന്നു. അത് കൊണ്ട് അയാള്‍ ജൂണ്‍ 30 ന് തന്നെ വിരമിക്കണം. അല്ലാതെ വയസ്സ് തികയുന്നത് ജൂലൈ 1 ന് എന്ന് കണക്കാക്കി അടുത്ത മാര്‍ച്ച് 31 വരെ ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ല.

ഒരു അധ്യാപകന്റെ ജനന തിയ്യതി ജൂലൈ 1 വരെയാണെങ്കില്‍ അയാളെ ആ അക്കാദമിക വര്‍ഷം മുഴുവന്‍ തുടരാന്‍ അനുവദിക്കുന്നതല്ല.

Posted in Uncategorized | Tagged , , , , , , | Leave a comment

Income Tax on Salaries

2011-12 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി കണക്കാക്കി ഫെബ്രുവരി മാസത്തെ ശമ്പള ബില്ലില്‍ നിന്നും അവസാനത്തെ ഗഡു കിഴിവ് ചെയ്യേണ്ടതുണ്ട്. ഇതുവരെ അടച്ച അഡ്വാന്‍സ് ടാക്സ് തുകകള്‍ കഴിച്ച് ബാക്കി നല്‍കാനുള്ള ടാക്സ് മുഴുവനായും മാര്‍ച്ച് 31 ന് മുമ്പ് അതായത് ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും കുറവ് ചെയ്യണം.

പേ റിവിഷന്‍ അരിയര്‍ ലഭിച്ചത് കാരണം ടാക്സ് ബാധ്യത കൂടുന്നുണ്ടോ…..? 

എങ്കില്‍ അത് കുറയ്ക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Posted in Uncategorized | Tagged , , , , , , | 2 Comments